മലയാളം

ഐഡിയ ചലഞ്ച് ഫോര്‍ ഇന്നവേറ്റീവ് പ്രൊജക്ട്സ്

കേരളത്തിലെ സാങ്കേതിക വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ രൂപം നല്കുന്ന സംരംഭക ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നതിനുമായി, സംരംഭകത്വ വികസന രംഗത്ത് പ്രവർത്തിക്കുന്ന സംരംഭക് മിത്ര എന്ന സർക്കാർ ഇതര പ്രസ്ഥാനം (NGO)  ‘IDEA CHALLENGE FOR INNOVATIVE PROJECTS’  നടത്തുന്നു.

വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന ആശയങ്ങള്‍ ഒരു വിദഗ്ധ പാനല്‍ പരിശോധിച്ച് പ്രായോഗികമായി മെച്ചപ്പെട്ടത് എന്ന് കാണുന്നവ സംസ്ഥാനത്ത് വിവിധ സ്ഥലത്തു വച്ച് നടത്തുന്ന നിക്ഷേപക സംഗമത്തില്‍ അവതരിപ്പിച്ച്, ധനകാര്യ സ്ഥാപനങ്ങൾ, പ്രമുഖ വ്യവസായികൾ മറ്റ് നിക്ഷേപകർ എന്നിവരുമായി പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും അവസരം ഒരുക്കുന്നു. കൂടാതെ തങ്ങളുടെ ആശയങ്ങൾ ഏതെങ്കിലും നിക്ഷേപകന് കൈമാറ്റം ചെയ്യുന്നതിനും സൗകര്യം ഒരുക്കുന്നതാണ്
സംരംഭക കൂട്ടായ്മകളുടെ സഹകരണത്തോടു കൂടി നടത്തുന്ന ഈ ഐഡിയ ചലഞ്ചില്‍ ലഭിക്കുന്ന മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ എല്ലാ കൈത്താങ്ങലും സംരംഭക് മിത്ര നല്കുന്നതായിരിക്കും.